03:46pm 21 September 2026
NEWS
സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ്
20/09/2026  07:44 PM IST
nila
 സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ്

തിരുവൻവണ്ടൂർ: കായംകുളം അഹല്യ കണ്ണാശുപത്രിയുടെയും തിരുവൻവണ്ടൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ്  യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ് 22ന് ഉച്ചയ്ക്ക് 2 30 മുതൽ തിരുവൻവണ്ടൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഗ്രാമ
പഞ്ചായത്ത് പ്രസിഡണ്ട് സ്മിതാ രാജേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
 പി ടി എ പ്രസിഡൻറ് ടി.ഡി.രാജീവ് അധ്യക്ഷത വഹിക്കും. 
 പ്രിൻസിപ്പൽ കെ ഷീജ ,സീനിയർ അസിസ്റ്റൻറ് കെ.എസ് മല്ലിക, എൻഎസ്എസ് പി ഒ _ ദീപ ആനി തോമസ് എന്നിവർ പ്രസംഗിക്കും.
സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ,
കണ്ണടകൾ ക്യാമ്പ് പാക്കേജ് നിരക്കിൽ ലഭ്യമാകും.
 തിമിര ശസ്ത്രക്രിയ ആവശ്യമായവർക്ക് മിതമായ നിരക്കിൽ ശസ്ത്രക്രിയ ചെയ്‌ത്‌ നൽകുന്നു.
മികച്ച ഗുണമേന്മയുള്ള വിദേശ നിർമ്മിത ലെൻസ് ഉപയോഗിച്ചുളള തിമിര ശസ്ത്രക്രിയക്ക് 
പ്രത്യേകം ഇളവ് നൽകുന്നതാണ്.
സർജറി ആവശ്യമുള്ളവർക്ക് പ്രത്യേക ഇളവുകൾ.
പ്രായഭേദമന്യേ എല്ലാവർക്കും ക്യാമ്പിൽ പങ്കെടുക്കാം.
എല്ലാ ഇൻഷുറൻസ് കാർഡുകളും സ്വീകരിക്കുന്നതാണ്.
തുടർചികിത്സ ആവശ്യമായി വരുന്നവർക്ക് നിർദ്ദേശിക്കപ്പെടുന്ന ദിവസം ഹോസ്‌പിറ്റലിൽ എത്തിച്ചേരേണ്ടതാണ്.
വിവരങ്ങൾക്ക്. 86 06 50 24 39

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img